ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

ധർമശാല : ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി20 മത്സരം ഇന്ന് ധർമശാലയിൽ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയിൽ ഇന്ന് രാത്രി ഏഴിനാണ് രണ്ടാം ട്വന്‍റി20.

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ സെമിഫൈനലില്‍ കാലിടറിയ ഇന്ത്യ പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം പിടിച്ചാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനൊരുങ്ങുന്നത്. ട്വന്റി-20ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് പരമ്പരയും ഇന്ത്യ ആഫ്രിക്കക്കാര്‍ക്കെതിരെ കളിക്കും.

പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയിൽ രവി ശാസ്ത്രിക്ക് മികച്ച ജയം അനിവാര്യമാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് നിർണായകമാണ് പരമ്പര.

കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലുണ്ടാകും. ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വർ കുമാറിന്‍റെയും അഭാവത്തിൽ വിൻഡീസിൽ തിളങ്ങിയ നവ്ദീപ് സെയ്നിയാണ് പേസിങ് നിര നയിക്കുന്നത്. ക്യാപ്റ്റൻ ക്വിന്‍റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിലെ കരുത്തൻ.

Top