രണ്ടാം ട്വന്റി-20; മത്സരത്തില്‍ ടോസ് നേടി ന്യൂസിലന്‍ഡിന് ബാറ്റിംഗ്

ഓക്ലന്‍ഡ്: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡിന് ബാറ്റിംഗ്. ഈഡന്‍ പാര്‍ക്കില്‍ ആണ് മത്സരം നടക്കുന്നത്.

ബാറ്റിംങിന് അനുകൂലമായ പിച്ചില്‍ 200ലേറെ റണ്‍സ് തന്നെയാകും കിവീസ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

ആദ്യ ടി20യില്‍ കിവീസ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നിരുന്നു. അതേസമയം ബാറ്റ്സ്മാന്മാരുടെ മിന്നും ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ ഇതുവരെ ട്വന്റി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല.

Top