തമിഴ്നാട്ടിൽ നിന്ന് രണ്ട് കോടി വിലയുള്ള തിമിംഗല ഛർദി പിടികൂടി

ചെന്നൈ: തിമിംഗലത്തിൻ്റെ ആംബർഗ്രീസുമായി (ഛർദ്ദി) തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നിന്ന് ആറ് പേർ പിടിയിൽ. രണ്ട് കോടി രൂപയുടെ ആംബർഗ്രീസാണ് പൊലീസ് പിടിച്ചെടുത്തത്. കള്ളക്കടത്തിനുപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സംഘം പിടിയിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top