ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം വ്യാഴാഴ്ചയും ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി. 21 ട്രെയിനുകളാണ് വൈകിയോടുന്നത്.

അതേസമയം, ജനുവരി നാലുവരെ ഡല്‍ഹിയില്‍ ശീതതരംഗമുണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അന്തരീക്ഷ താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും വ്യാഴാഴ്ച ഡല്‍ഹിയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

അതിനിടെ, രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ തോത് വ്യാഴാഴ്ചയും അതിതീവ്രമായ നിലയിലാണെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വായുഗുണനിലവാര സൂചിക ആനന്ദ് വിഹാറില്‍ 418-ഉം ആര്‍കെ പുരത്ത്-426 ഉം രോഹിണിയില്‍-457 ഉം രേഖപ്പെടുത്തി.

Top