രാജ്യത്ത് സിക വൈറസ് പടരുന്നു ; മോദി ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: സിക വൈറസ് പടര്‍ന്ന് പിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. രാജസ്ഥാനിലെ ജയ്പൂരില്‍ 22 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സെപ്തംബര്‍ 24ന് ഒരു സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ശാസ്ത്രി വിഹാറില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍വ്വേയില്‍ ഏഴ് ഗര്‍ഭിണികള്‍ക്ക് സിക വെറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. നിലവില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് വെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ബീഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

സിക വൈറസ് ബാധയേറ്റ് ഏഴുപേര്‍ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

Top