കര്‍ണാടകയില്‍ ഭീതി വിതച്ച് കൊവിഡ് പടരുന്നു; 29 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ്

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ 29 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്. ശിവമോഗയിലെ ഒരു സ്വകാര്യ നഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പോസിറ്റീവായതെന്നും ഇവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കെ ബി ശിവകുമാര്‍ അറിയിച്ചു.

പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാന്‍ ആളുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തില്‍, മൂന്നോ അതിലധികമോ കേസുകളുള്ള ഏത് പ്രദേശത്തെയും ഒരു ക്ലസ്റ്ററായി തരംതിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു.

അതേസമയം, കര്‍ണാടകയില്‍ ശനിയാഴ്ച 397 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഈ ആഴ്ച ആദ്യം 2 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിരുന്നു.

Top