29 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 29 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ഉയര്‍ന്നു.

നിലവില്‍ 189 പേരാണ് ചികിത്സയിലുള്ളത്. 427 ജവാന്മാര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നാല് സിആര്‍പിഎഫ് ജവാന്മാരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 11,502 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. 1,53,106 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,69,797 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 9520 പേര്‍ക്കാണ്. ഇതില്‍ 325 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്.

Top