മെക്സിക്കോ:പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് 44 മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ വലിച്ചെറിഞ്ഞ നിലയില്‍

മെക്‌സിക്കോ സിറ്റി:മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയില്‍ നൂറിലധികം പ്ലാസ്റ്റിക് ബാഗുകളിലായി 44 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൂറിലധികം പ്ലാസ്റ്റിക് ബാഗുകളിലായി 44 മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ വലിച്ചെറിഞ്ഞതായിട്ടാണ് കണ്ടെത്തിയത്.

നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതോടെ പ്രദേശവാസികളും പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഗ്വാഡജലാരയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാലു പേരെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും മൃതദേഹങ്ങളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഓഫീസിലെ വൃത്തങ്ങള്‍ അറിയിച്ചു.

കൂട്ട ശവക്കുഴികള്‍ കാര്‍ട്ടല്‍ അക്രമവുമായി ബന്ധപ്പെട്ടതാണോ എന്ന് അധികൃതര്‍ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ അഞ്ച് ക്രിമിനല്‍ സംഘടനകളില്‍ ഒന്നാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍.

Top