ചങ്കിടിപ്പല്ല ചങ്കുറപ്പാണ് ! മഞ്ഞപ്പടയുടെ മാന്ത്രികതയ്‌ക്കൊപ്പം… മന്ത്രി കടകംപള്ളിയും

Kadakampally Surendran

കൊച്ചി : ലോകമാകെ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പിലാണ്. ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍.

തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…
കാനറിപ്പടയാണ് ആശാനേ
കാല്‍പ്പന്തിന്റെ ആവേശം…

മഞ്ഞപ്പടയുടെ മാന്ത്രികതയ്‌ക്കൊപ്പം…
എന്ന കുറിപ്പ് സഹിതമാണ് മന്ത്രി കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Top