ഓൺലൈൻ ഗെയിമിങ് കമ്പനികൾക്ക് 28 ശതമാനം ജിഎസ്ടി ചുമത്തും

ന്യൂഡൽഹി : ഓൺലൈൻ ഗെയിം കമ്പനികൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിലിന്റെ തീരമാനം. കുതിരപ്പന്തയവും, ചൂതാട്ട കേന്ദ്രങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെയും മന്ത്രിമാരുടെയും നിർദേശം കണക്കിലെടുത്താണ് കൗൺസില്‍ നികുതി ചുമത്താൻ തീരുമാനം എടുത്തത്. പന്തയങ്ങളുടെ മൂല്യം, ഗെയിമുകളിൽ നിന്നുള്ള വരുമാനം, പ്ലാറ്റ്ഫോമുകളിൽ ഈടാക്കുന്ന തുക എന്നിവയുടെ 28 ശതമാനം കണക്കിലെടുത്താണ് നികുതി ഈടാക്കുന്നത്.

മുഴുവൻ മൂല്യങ്ങളും കണക്കിലെടുത്താകും നികുതി നിരക്ക് നിർണയിക്കുകയെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. എല്ലാ ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാൻസർ, അപൂർവരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളെ ലെവിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനും കൗൺസിൽ തീരുമാനിച്ചു.

Top