രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും.

പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ മുഖ്യാതിഥിയാകും. മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആർ മോഹനൻ അവാർഡുകൾ മന്ത്രിമാരായ വി.എൻ വാസവൻ, വി ശിവൻകുട്ടി, കെ രാജൻ എന്നിവർ സമ്മാനിക്കും.

രാജ്യാന്തരമേളയുടെ സമാപന ദിനമായ ഇന്ന് ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം.

Top