വിക്രം ചിത്രം ‘സ്വാമി സ്‌ക്വയറിന്റെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും

vikram

വിക്രമിനെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന സിനിമ ‘സ്വാമി സ്‌ക്വയറിന്റെ’ ഫസ്റ്റ്‌ലുക്ക് ഇന്ന് പുറത്തിറങ്ങും. ഈ വര്‍ഷം തമിഴ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്വാമി സ്‌ക്വയര്‍.

2003ല്‍ വിക്രമും, തൃഷയും നായികാ- നായകന്മാരായെത്തിയ മെഗാഹിറ്റ് ചിത്രമായ സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. സ്വാമിയുടെ ക്ലൈമാക്‌സ് രംഗത്തില്‍ വില്ലനായ പിച്ചെയെ തെളിവുപോലും അവശേഷിപ്പിക്കാതെ നശിപ്പിക്കുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വിക്രം ഡബിള്‍ റോളിലാണ് എത്തുന്നത്. മകനായെത്തുന്ന വിക്രമും പൊലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പെരുമാള്‍ പിച്ചെയുടെ മക്കളായി ബോബി സിംഹ, ഒഎകെ സുന്ദര്‍, ജോണ്‍ വിജയ് എന്നിവരെത്തുന്നു.

ചിത്രം വമ്പന്‍ ഹിറ്റായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡല്‍ഹി, നോയിഡ, ആഗ്ര, ജയ്പൂര്‍, നൈനിറ്റാല്‍, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വാമി സ്‌ക്വയറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.

അതേസമയം സിനിമാ നിര്‍മ്മാതക്കളുമായുള്ള അഭിപ്രായ വ്യത്യസത്തില്‍ തൃഷ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു. അതോടെ പ്രധാന നായികയായി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രഭു, ഗണേഷ് സൂരി, ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

Top