മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു

തിരൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മൽ ജംക്‌ഷനിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ഞായറാഴ്ച രാത്രി 9.45നാണ് സംഭവമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല.

Top