27 police – up

പിലിഭിത്ത്: കാല്‍നൂറ്റാണ്ടു മുന്‍പ് സിഖ് തീര്‍ഥാടകരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരായ പോലീസുകാരില്‍ 27 പേര്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ട്.

കേസില്‍ ഇടക്കാല വിധി പറഞ്ഞ വെള്ളിയാഴ്ച ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. 1992 ജൂലൈ 12നാണ് 11 സിഖ് തീര്‍ഥാടകരെ മൂന്നിടങ്ങളിലായി കൊലപ്പെടുത്തിയത്. 47 പോലീസുകാരാണ് കേസില്‍ പ്രതികള്‍.

കാല്‍ നൂറ്റാണ്ടിനിടെ പ്രതികളില്‍ പലരും ദീര്‍ഘകാലം അവധിയെടുത്ത് ഒളിവില്‍ പോവുകയായിരുന്നു. മറ്റു ചിലര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഒളിവില്‍ പോയ 27 പേര്‍ക്കെതിരെയും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ശിക്ഷ പ്രഖ്യാപിക്കുന്ന തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കണമെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആറു പേരെ ഇതിനകം കണ്ടെത്തികഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Top