രാജസ്ഥാനില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു

ജയ്പൂര്‍: കിഴക്കന്‍ രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു. അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകരുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭരത്പൂരിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പൊടിക്കാറ്റില്‍ 11 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തില്‍ ആവശ്യമായ എല്ലാ സഹായവും ജില്ലകളില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Top