അന്തര്‍ ദേശീയ കാര്‍ട്ടൂണ്‍ ദിനാചരണം; ആഘോഷമാക്കി കാര്‍ട്ടൂണിസ്റ്റുകള്‍

cartoon

കോഴിക്കോട്: അന്തര്‍ ദേശീയ കാര്‍ട്ടൂണ്‍ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഒത്തു കൂടി. പൊതുജനങ്ങള്‍ക്കായി തത്സമയ കാര്‍ട്ടൂണ്‍ രചനയും, ക്യാരിക്കേച്ചര്‍ ഷോയും സംഘടിപ്പിച്ചാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ഈ ദിനത്തെ ആഘോഷമാക്കിയത്. സാധാരണക്കാരുടെ ഇടയില്‍ കാര്‍ട്ടൂണിനെ ജനകീയമാക്കാനുള്ള ഭാഗമായാണ് കാര്‍ട്ടൂണ്‍ ദിനാചരണം നടത്തിയത്.

ccc

ഇബ്രാഹീം ബാദുഷ (വൈസ് ചെയര്‍മാന്‍ കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ), ഗിന്നസ് ദിലീഫ് ,ബഷീര്‍ കിഴിശ്ശേരി, ബിനോയ് മട്ടന്നൂര്‍, ,ഗജ സുധീര്‍ ബാബു ,നവിന്‍ നാരായണന്‍, നൗഷാദ് വെള്ളല്‍ശ്ശേരി, ജ്യോതി പ്രിന്‍സ്, മുക്താര്‍ ഉദരംപൊയില്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജനപിന്തുണ കൊണ്ടും പങ്കാളിത്തംകൊണ്ടും കാര്‍ട്ടൂണ്‍ സംഗമം വളരെയേറെ ശ്രദ്ധ ആകര്‍ഷിച്ചു.

Top