അമ്മയുടെ ഓര്‍മ്മകളില്‍ നിന്ന് മായാതെ ഖുഷികപൂര്‍, മൊബൈലിലെ വാള്‍പേപ്പറില്‍ ശ്രീദേവിയുടെ ചിത്രം

janvi-kappor

നടി ശ്രീദേവി ഓര്‍മയായിട്ട് മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ വേദനയില്‍നിന്നും പുറത്തുവരാന്‍ ഭര്‍ത്താവ് ബോണി കപൂറിനും മക്കള്‍ക്കും പൂര്‍ണമായി കഴിഞ്ഞിട്ടില്ലെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍.പക്ഷേ കഴിഞ്ഞ ദിവസം ഷോപ്പിംങ്ങിന് പോയ ഖുഷിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണിലാണ് പാപ്പരാസികളുടെശ്രദ്ധ പിടിച്ചു പറ്റിയത്.

മൊബൈല്‍ ഫോണില്‍ ഖുഷി വാള്‍പേപ്പറാക്കിയ ചിത്രമാണ് ക്യാമറക്കണ്ണുകള്‍ കവര്‍ന്നെടുത്തത്. ഖുഷിയുടെ മൊബൈല്‍ഫോണില്‍ കണ്ട ചിത്രങ്ങള്‍ ശ്രീദേവി കപൂര്‍ നേരത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു.ശ്രീദേവിയുടെ മരണശേഷം മക്കളായ ജാന്‍വിക്കും ഖുഷിക്കും ഒപ്പം എല്ലായ്‌പ്പോഴും ബോണിയുണ്ടാറുണ്ട്.

അമ്മയുടെ നഷ്ടം മക്കളിലുണ്ടാക്കിയ ദുഃഖം ബോണിക്ക് നന്നായിട്ട് അറിയാം. അത് നികത്താന്‍ കഴിയില്ലെങ്കിലും ജാന്‍വിയുടെയും ഖുഷിയുടെയും മുഖത്ത് സന്തോഷം വിരിയിക്കാന്‍ ബോണി ശ്രമിക്കുന്നുണ്ട്.അമ്മ തങ്ങളെ വിട്ടുപോയെങ്കിലും ജാന്‍വിയും ഖുഷിയും അമ്മ തങ്ങളുടെ ഒപ്പം കൂടെയുണ്ടെന്ന് തന്നെയാണ് കരുതുന്നത്. കാരണം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങള്‍ അവരുടെ കൂടെ തന്നെയുണ്ട്. ആ ഓര്‍മകളിലാണ് അവര്‍ ജീവിക്കുന്നത്.

Top