ബാലികയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിനതടവ്

താനെ: ബാലികയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിനതടവ്. 28,000 രൂപ പിഴയും അടയ്ക്കണം.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

14 വയസ്സുകാരിയുടെ അമ്മ നടത്തുന്ന ഭക്ഷണശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു പ്രതി മുഹമ്മദ് മന്‍സൂര്‍. അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ പെണ്‍കുട്ടി കട തനിച്ച് കൈകാര്യം ചെയ്ത അവസരത്തിലാണ് പീഡനം നടന്നത്.

സംഭവം പുറത്തു പറയരുതെന്ന് ഇയാള്‍ ഭീഷണിയും മുഴക്കി. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മാതാപിതാക്കള്‍ പീഡനവിവരം അറിഞ്ഞത്. പിന്നീട് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തു.

26-year-old ,man raped,rape ,pocso

Top