ഖുറാനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഖുറാനില്‍ നിന്ന് ഇരുപത്തിയാറ് സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴമ്പില്ലാത്ത ഹര്‍ജിയെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിക്കാരനായ ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്ദ് വസീം റിസ്വിക്ക് അന്‍പതിനായിരം രൂപ കോടതി പിഴയിട്ടു. തുക ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഖുറാനിലെ ഇരുപത്തിയാറ് സൂക്തങ്ങള്‍ ഭീകര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

 

Top