മെഡിറ്ററേനിയൻ കടലിൽ പെൺകുട്ടികളുടെ മരണം ; ഇറ്റലി അന്വേഷണം ആരംഭിച്ചു

റോം:മെഡിറ്ററേനിയൻ കടലിൽ 26 കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഇറ്റലി അന്വേഷണം ആരംഭിച്ചു.

പതിനാല് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ള 26 പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കടലിൽ നിന്ന് കണ്ടെത്തിയത്.

ഇവർ നൈജർ, നൈജീരിയ എന്നിവിടങ്ങളിലെ കുടിയേറ്റക്കാരാണെന്നും , ലിബിയയിൽ നിന്ന് യൂറോപ്പിലേക്ക് ഇവരെ കടത്താൻ ശ്രമിച്ചതാണെന്നുമാണ് ഗവൺമെന്റിന്റെ നിഗമനം.

പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച്ച സമർപ്പിക്കുമെന്നും , ഇവർ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലോറന സിക്കോട്ടി പറഞ്ഞു.

ഇവരുടെ മൃതദേഹങ്ങൾ ഫിലിംസി റബ്ബെർ ടിങ്ങ്യക്ക് സമീപമാണ് കണ്ടത്. എന്നാൽ രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും മുങ്ങി താഴ്ന്നിരിന്നുവെന്ന് സികോട്ടി വ്യക്തമാക്കി.

മെഡിറ്ററേനിയയിൽ നടന്ന നാലു രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് ഈ പെൺകുട്ടികളുടെ രക്ഷാപ്രവർത്തനമായിരുന്നു.

സ്പാനിഷ് കപ്പൽ കാന്റബ്രിയ വഴി 400 ഓളം ആളുകളെ വിദേശത്തേക്ക് കടത്തനായി ശ്രമം നടന്നിരുന്നു.

അവരിൽ 90 സ്ത്രീകളും 52 പ്രായപൂർത്തിയാകാത്തവരുമുണ്ടായിരുന്നു. ഒരു ആഴ്ച പ്രായമായ കുഞ്ഞും ഇതിൽ ഉൾപെടുന്നുവെന്ന് സിഎൻഎൻ അധികാരികൾ പറഞ്ഞു.

തിങ്കളാഴ്ച ഇറ്റാലിയൻ പൊലീസ് ഈജിപ്ത് , ലിബിയ എന്നിവിടങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് നടത്തുന്ന ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആരംഭിച്ചതിനു ശേഷം 2,839 കുടിയേറ്റക്കാർ സെൻട്രൽ മെഡിറ്ററേനിയൻ കടലിൽ മരണപ്പെട്ടിട്ടുണ്ട്.

യൂറോപ്യൻ തീരങ്ങളിൽ 150, 982 കുടിയേറ്റക്കാർ എത്തിയിട്ടുണ്ട്. ഇതിൽ 74% ഇറ്റാലിയൻ സഞ്ചാരികളാണ്.

റിപ്പോർട്ട് : രേഷ്മ പി. എം

Top