ദുരൂഹ സാഹചര്യത്തില്‍ 26 പാകിസ്താനികളെ കാണാതായി; മുംബൈയില്‍ തിരച്ചില്‍ വ്യാപകം

മുബൈ: മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ 26 പാകിസ്താന്‍ സ്വദേശികള്‍ക്കായി വ്യാപക തിരച്ചില്‍.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതര്‍ പറയുന്നു. പത്ത് വര്‍ഷത്തോളമായി ജൂഹുവില്‍ ചായക്കട നടത്തിവന്നയാളും കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ മുംബൈ പോലീസിന് ഇവരെ കണ്ടെത്താനായി പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് 26 പേരെ കാണാതായിരിക്കുന്നത്. ഇതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കാന്‍ കാരണം.

Top