ചാവേര്‍ ആക്രമണം: സൊമാലിയയില്‍ 26 പേര്‍ കൊല്ലപ്പെട്ടു; അല്‍ ഷബാബ് ഉത്തരവാദിത്തം ഏറ്റെടുത്തു

മോഗാഡിഷു: സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ചാവേറാക്രമണം. സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് ചാവേറുകളും മരിച്ചു.

തെക്കന്‍ സൊമാലിയയിലെ കിസയോയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.സ്വദേശികള്‍ക്ക് പുറമേ കെനിയ, ടാന്‍സാനിയ, അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇസ്ലാമിക സംഘടനയായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.

Top