ലാഹോറില്‍ ചാവേറാക്രമണം, പൊലിസുകാരടക്കം 26 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്ക് സമീപം ചാവേറാക്രമണം.

ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും സ്ത്രീകളും ഉള്‍പ്പെടുന്നു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്. സ്ഫോടനം നടക്കുമ്പോള്‍ ഇദ്ദേഹം തന്റെ വസതിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. പോലീസിന് നേരെ നടന്ന ആക്രമണമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തിന്റെ ഉത്തരാവിദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നിരന്തരം ഭീകരാക്രമണം നടക്കുന്ന മേഖലയാണ് ലാഹോര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബ് പ്രവിശ്യാ അസംബ്ലിക്ക് നേരെയും ഏപ്രിലില്‍ സെന്‍സസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടും ചാവേറാക്രമണം നടന്നിരുന്നു.

Top