ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞു; 26പേര്‍ക്ക് പരിക്ക്

ACCIDENT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്് ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വൃക്ഷത്തില്‍ ബസ് തടഞ്ഞ് നിന്നതിനാല്‍ പുഴയില്‍ വീണില്ല. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്.

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തില്‍ സമീപം വളവില്‍ വെച്ച് ഞായറാഴ്ച രാത്രി 11നാണ് അപകടം. പാലത്തിന് തൊട്ട് മുമ്പ് വളവില്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെയാണ് ബസ് നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. പിന്നീട് പൊലീസും ട്രാഫിക് പൊലീസും എത്തി. പ്രദേശത്തെ ഇരുട്ടും ചാറ്റല്‍മഴയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. ബസ് പുഴയിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.

Top