ഭോപ്പാലില്‍ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി

ഭോപ്പാലില്‍ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അനാഥാലയ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനാഥാലയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. 26 പെണ്‍കുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൌഹാനും രംഗത്തെത്തി.

ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് അനാഥാലയത്തില്‍ നിന്ന് കാണാതായത്. മാനേജര്‍ അനില്‍ മാത്യുവിനെതിരെയാണ് കേസെടുത്തത്.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Top