ക്വലാലംപുരില്‍ മതപാഠശാലയില്‍ വന്‍ തീപിടിത്തം; അധ്യാപകനും വിദ്യാര്‍ഥികളുമുള്‍പ്പെടെ 26 പേര്‍ മരിച്ചു

fire

ക്വലാലംപുര്‍: മലേഷ്യയുടെ തലസ്ഥാനനഗരിയായ ക്വലാലംപുരില്‍ മതപാഠശാലയിലുണ്ടായ തീപിടിത്തത്തില്‍ അധ്യാപകനും വിദ്യാര്‍ഥികളുമുള്‍പ്പെടെ 26 പേര്‍ മരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ജലാന്‍ ദതുക് കെരാമാതില്‍ ആയിരുന്നു സംഭവം. പതിമൂന്ന് വയസിനും 17 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്.

അപകടത്തില്‍ അഞ്ചു പേരെ രക്ഷപെടുത്തി. ഇവരില്‍ മൂന്നു പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ക്വലാലംപുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. മുകള്‍ നിലയില്‍ നിന്ന് അഗ്‌നിശമന സേന 15 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

Top