പൊടിക്കാറ്റിലും ഇടിമിന്നലിലും പെട്ട് ഉത്തര്‍പ്രദേശില്‍ 26 മരണം

ലഖ്നൗ: പൊടിക്കാറ്റിലും ഇടിമിന്നലിലും പെട്ട് ഉത്തര്‍പ്രദേശില്‍ 26 മരണം. സംസ്ഥാനത്തെ 14 ജില്ലകളിലുണ്ടായ പൊടിക്കാറ്റിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ജൗണ്‍പൂര്‍, സുല്‍ത്താന്‍പൂര്‍ ജില്ലകളില്‍ അഞ്ചുപേര്‍ വീതവും ഉന്നാവുവില്‍ നാലുപേരും ചന്ദോളി, ബറോച് എന്നിവിടങ്ങളില്‍ 3 പേരും റായ്ബറേലിയില്‍ രണ്ടുപേരും മിര്‍സാപൂര്‍, സീതാപൂര്‍, അമേഠി, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് കൊല്ലപ്പെട്ടത്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ധനസഹായം എത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗത്തും ഇടിയോടുകൂടിയ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

Top