ബംഗളൂരുവില്‍ അജ്ഞാതന്‍ യുവതിയെ വെടിവച്ചു

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയ്ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഒഡീഷ സ്വദേശിയായ ശുഭശ്രീ പ്രിയദര്‍ശിനിയ്ക്കാണ് വെടിയേറ്റത്. ബംഗളൂരുവില്‍ പെയിങ് ഗസ്റ്റായി താമസിച്ച് വരികയാായിരുന്നു യുവതി.ബംഗളൂരുവിലെ മാരത്തഹള്ളിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ക്കാനുപയോഗിച്ച പിസ്റ്റള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശുഭശ്രീ ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യുട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ് ) ജീവനക്കാരിയാണ്. ശുഭശ്രീയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് വൈറ്റ് ഫീല്‍ഡ് ഡിസിപി എംഎന്‍ അനുച്ഛേദ് പറഞ്ഞു. സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും പ്രതിയെ പിടികൂടുന്നതിനായി രണ്ട് അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

Top