ഖത്തറിൽ 257 പേർക്ക് കൂടി കോവിഡ്

ഖത്തർ : ഖത്തറില്‍ 257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 274 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 128,617 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 131,689 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 153 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 104 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിവരാണ്. നിലവില്‍ 2842 പേര്‍ ചികിത്സയിലാണ്.

Top