ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി: ഉടന്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി

Jacob Thomas

ന്യൂഡല്‍ഹി: ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി. ജേക്കബ് തോമസിനെതിരെയുള്ള ഹൈക്കോടതിയിലെ കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്ന ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

അതേസമയം അടിയന്തര സാഹചര്യമുണ്ടെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി. നടപടി ക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലല്ലോയെന്നും കോടതി ചോദിച്ചു. അടുത്ത തിങ്കളാഴ്ച തന്നെയാണ് ഹൈക്കോടതിയും കേസ് പരിഗണിക്കുന്നത്.

ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുള്‍പ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കു പരാതി നല്‍കിയതിനാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയാരംഭിച്ചത്.

Top