250MP സെന്‍സറുമായി കാനോണ്‍; 18 കിലോമീറ്റര്‍ അകലത്തിലുള്ള വിമാനം പോലും തെളിഞ്ഞ് കാണാം

ജാപ്പനീസ് കാമറ നിര്‍മ്മാണ കമ്പനിയായ കനോണ്‍ 250 മെഗാ പിക്‌സല്‍ ശേഷിയുള്ള എ.പി.എസ്എച്ച് സൈസ് ഇമേജ് സെന്‍സര്‍ പുറത്തിറക്കുന്നു. ലോക വിപണിയില്‍ ഇന്ന് ലഭ്യമായിട്ടുള്ളതിലും വെച്ച് ഏറ്റവും സാങ്കേതിക തികവും മേന്മയുമുള്ള ഉത്പന്നമാണ് കനോണ്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

18 കിലോമീറ്റര്‍ അകലെത്തിലൂടെ പറക്കുന്ന വിമാനത്തിന്റ വശങ്ങളിലെ പേരു പോലും തെളിഞ്ഞ് കാണാനും മാത്രം ശക്തമായ പുതിയ സെന്‍സര്‍ ഇ.ഒ.എസ്1ഡി ഡി.എസ്.എല്‍.ആര്‍ കാമറയിലാണ് ആദ്യമായി ഉപയോഗിക്കുക എന്ന് കാനോണ്‍ അറിയിച്ചു.

ഒരു സെക്കന്റില്‍ അഞ്ചു ഫ്രെയിംസ് വരെ വീഡിയോ ശേഷിയുള്ള സെന്‍സര്‍ 4കെയെക്കാള്‍ 30 മടങ്ങ് കൃത്യതയുണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4കെ കാമറിയില്‍ ഷൂട്ട് ചെയ്യുന് വീഡിയോയെക്കാള്‍ തെളിമയും സൂക്ഷമതയും സെന്‍സറിനുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

PS-H (1.3x) ക്രോപ്പ് (ഫുള്‍ ഫ്രെയിം സെന്‍സറിനേക്കാള്‍ ചെറുതും APS-C സെന്‍സറിനേക്കാള്‍ വലുതും) അതായത് കാനോൺ EOS-1D Mark IV, ലൈക്ക M8 തുടങ്ങിയ കാമറകളില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറിന്റെ അത്ര വലിപ്പത്തില്‍ ഇത്രയധികം മെഗാപിക്‌സലുകള്‍ നിറയ്ക്കാനായി എന്നത് വലിയ നേട്ടം തന്നെയാണ്.

CMOS സെന്‍സറുകളില്‍ മെഗാപിക്‌സലുകള്‍ കൂടുംതോറും സിഗ്നല്‍ വോളിയം കൂടുന്നു എന്നതായിരുന്നു കൂടുതല്‍ മെഗാപിക്‌സലുകള്‍ കൊണ്ടുവരുന്നതിലെ ഒരു പ്രശ്‌നം. ആ കുപ്പിക്കഴുത്തു പൊട്ടിക്കാനായി എന്നതിലാണ് കാനോണിന്റെ വിജയം. കാനോണിന്റെ പുതിയ സെന്‍സറിന്റെ റീഡ്ഔട്ട് സ്പീഡ് എത്രയെന്നോ ഒരു സെക്കന്‍ഡില്‍ 1.25 ബില്ല്യന്‍ പിക്‌സല്‍സ്!

Top