ഖത്തറില്‍ 250 പേര്‍ക്ക് കൂടി കോവിഡ്

ഖത്തർ : ഖത്തറില്‍ 250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതുതായി രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 128,884 ആയി. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 131,939 ആയി. രാജ്യത്ത് ഇന്ന് 267 പേരാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. രാജ്യത്ത് നിലവില്‍ 2825 പേര്‍ ചികിത്സയിലാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 212 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 38 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിവരാണ്.

Top