ശ്രീചിത്ര ആശുപത്രിയിലെ 25 സ്റ്റാഫുകള്‍ക്ക് കോവിഡ്

തിരുവനന്തപുരം: 23 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 2 പേര്‍ അഡ്മനിസ്‌ട്രേറ്റീവ് സ്റ്റാഫുമുള്‍പ്പടെ ശ്രീചിത്ര ആശുപത്രിയിലെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗികള്‍ക്കാര്‍ക്കും കോവിഡ് പോസിറ്റീവായിട്ടില്ല. അതേസമയം, ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലെ 2 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് 300 ജീവനക്കാര്‍ക്ക് പരിശോധന നടത്തിയത്. 17,18,19 തീയതികളിലായിരുന്നു പരിശോധന. ന്യൂറോ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ന്യൂറോ വിഭാഗത്തില്‍ ചികില്‍സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

Top