അര്‍ക്കന്‍സാസ് നിശാക്ലബ്ബില്‍ വെടിവെപ്പ്, 25 പേര്‍ക്ക് പരിക്കേറ്റു

അര്‍ക്കന്‍സാസ്: അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സാസിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പില്‍ 25 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തോക്കുമായി എത്തിയ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദി ആക്രമണം അല്ലായെന്നാണ് പ്രാഥമിക നിഗമനം.

Top