ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ മദനപ്പേട്ടില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗ്രേറ്റര്‍ ഹൈരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സോണല്‍ കമ്മീഷണര്‍ അശോക് സമ്രാട്ട് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും സമ്രാട്ട് വ്യക്തമാക്കി.

കൊവിഡ് 19 ബാധിച്ചയാളുമായി അപ്പാര്‍ട്ട്‌മെന്റിലൊരാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഒരു പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പാര്‍ട്ടിയിലൂടെയാണോ രോഗവ്യാപനമുണ്ടായതെന്ന് വ്യക്തമല്ല.

തെലങ്കാനയില്‍ ഇതുവരെ 1454 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 959 പേര്‍ രോഗമുക്തരായി. 34 പേരാണ് കൊവിഡ് ബാധിച്ച് തെലങ്കാനയില്‍ മരണപ്പെട്ടത്.

Top