25% of employment thundring in indian IT industry : NASSCOM

മുംബൈ: വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐ.ടി. രംഗത്തെ തൊഴില്‍ ലഭ്യത 20 മുതല്‍ 25 ശതമാനം വരെ ഇടിയുമെന്ന് നാസ്‌കോം പഠനം വിലയിരുത്തുന്നു.

ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), മെഷീന്‍ ലേണിങ് തുടങ്ങിയ പുതിയ പ്രവണതകള്‍ പരമ്പരാഗത ജോലികള്‍ കുറയ്ക്കുമെന്നും ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐ.ടി. മേഖല 8.6 ശതമാനം വളര്‍ച്ച കൈവരിക്കും. എന്നാല്‍, ഈ വര്‍ഷം ഈ രംഗത്തെ തൊഴില്‍ സാധ്യത 5 ശതമാനം മാത്രമായിരിക്കും.
ഓട്ടോമേഷനെ തുടര്‍ന്ന് ഇന്‍ഫോസിസ് 8000-9000 തൊഴിലാളികളെ നേരത്തെ വര്‍ഷം പിരിച്ചുവിട്ടിരുന്നു.

Top