സെക്രട്ടേറിയറ്റ് തീപിടുത്തത്തില്‍ 25ഓളം ഫയലുകള്‍ ഭാഗികമായി കത്തിയെന്ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 25ഓളം ഫയലുകള്‍ ഭാഗികമായി കത്തിയതായി വിവരം. അതിഥി മന്ദിരങ്ങളില്‍ മുറികള്‍ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. നിലവില്‍ ഫയലുകള്‍ സ്‌കാന്‍ ചെയ്ത ശേഷം മാറ്റും.

അതേസമയം, തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. രാവിലെയും ഉച്ചയ്ക്കും പ്രോട്ടോകോള്‍ ഓഫീസില്‍ കയറിയത് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Top