എസ്ഐ അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

CPM

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കയറി എസ്ഐ അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. തുമ്പ പൊലീസ് സ്റ്റേഷനിലാണ് സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകനെ എസ്ഐ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു അതിക്രമം. പൊലീസുകാരെയും അസഭ്യം പറഞ്ഞത തടയാന്‍ ശ്രമിച്ച എസ്ഐ അടക്കമുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പലതവണ മര്‍ദിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഃഖിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ്.പത്മകുമാര്‍ എന്നിവരാണ് സ്റ്റേഷന്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് വാഹന പരിശോധനയ്ക്കിടയില്‍ എസ്ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം നടന്നത്. തുമ്പ എസ്ഐ പ്രതാപചന്ദ്രനെയാണ് കൈയ്യേറ്റം ചെയ്തത്. വാഹനപരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്.

Top