അഫ്ഗാനിസ്ഥാനില്‍ 241 ഐഎസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഇവര്‍ കീഴടങ്ങിയത്.

കീഴടങ്ങിയവരില്‍ 107 പേര്‍ കുട്ടികളാണ്. 71 പുരുഷന്മാരും 63 സ്ത്രീകളും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഖ്യയാണ് ഇത്.

അതേസമയം നംഗ്രഹാര്‍, കുനാര്‍, നുറിസ്താന്‍ എന്നീ പ്രവിശ്യകളില്‍ സജീവമായ ഐഎസ് ഭീകരര്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

Top