ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയില്‍ തീപിടുത്തം; മരണം 24ആയി

ടോക്കിയോ: ജപ്പാനിലെ ക്യോട്ടോ നഗത്തില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ട സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

ഇന്ന് രാവിലെ 10.35 ന് സഹായം അഭ്യര്‍ഥിച്ച് തങ്ങള്‍ക്കു ഫോണ്‍ ലഭിക്കുകയായിരുന്നുവെന്നുവെന്നാണ് ക്യോട്ടോ അഗ്നിരക്ഷ സേന അറിയിച്ചു.ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ക്യോട്ടോ അഗ്നിരക്ഷ സേന അറിയിച്ചു.

ബോധപൂര്‍വ്വം കെട്ടിടത്തിന് അക്രമി തീയിടുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ അക്രമിയെ കുറിച്ചോ അയാളുടെ ലക്ഷ്യത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രതിയെന്നു സംശയിക്കുന്നയാള്‍ തറയിലേക്കു എന്തോ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തീ പടര്‍ന്നതായാണ് വിവരം.

Top