ജനങ്ങള്‍ വോട്ട് ചെയ്യുന്നത്‌ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നോക്കിയെന്ന് 24 കേരള പോള്‍ ട്രാക്കര്‍ സര്‍വേ

കൊച്ചി: എല്‍ഡിഎഫിന്റെ ക്ഷേമ പദ്ധതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പ്രാധാന്യമെന്ന്‌ 24 കേരള പോള്‍ ട്രാക്കര്‍ സര്‍വേയുടെ രണ്ടാം ഘട്ടം. വോട്ട് രേഖപ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കണക്കാക്കിയാണെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ വ്യതിപ്രഭാവമാണ് രണ്ടാമത് എത്തിയത്. പാര്‍ട്ടി അനുഭാവം മൂന്നാം സ്ഥാനത്ത് എത്തി. മത-സമുദായ താത്പര്യം ഏറ്റവും അവസാനമെത്തി എന്നത് ശുഭ സൂചനയാണ്.

44 ശതമാനം വോട്ടര്‍മാരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം കണക്കാക്കിയാണ് 24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയത്. പാര്‍ട്ടി അനുഭാവം 18 ശതമാനം, എംഎല്‍എയുടെ പ്രവര്‍ത്തനം 11.4 ശതമാനം, കുടുംബ തീരുമാനം 2 ശതമാനം, മത-സമുദായ താത്പര്യം 0.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് സര്‍വേ ഫലങ്ങള്‍.

വികസനങ്ങള്‍ ചര്‍ച്ചയായാല്‍ എല്‍ഡിഎഫിനാണ് നേട്ടമെന്ന് 48 ശതമാനവും യുഡിഎഫിന് നേട്ടമെന്ന് 38 % പേരും എന്‍ഡിഎയ്ക്ക് നേട്ടമെന്ന് 14 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Top