മധ്യപ്രദേശിലും ശിശുമരണം, സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു

baby

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലും ശിശുമരണം.

വിദിശയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.

ഓഗസ്റ്റ് മാസം സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്ന 96 ശിശുക്കളില്‍ 24 പേരാണ് മരിച്ചത്. ആരോഗ്യപരമായ വിവിധ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഗസ്റ്റ് മാസം അധികൃതരുടെ പിഴവ് മൂലം 36 പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചതായി തിങ്കളാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശിലെ ഖോരക്പുരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചുവീണ സംഭവം നടന്ന അതേ സമയത്തു തന്നെയാണ് അയല്‍ സംസ്ഥാനത്ത് സമാനമായ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ചത്.

Top