ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 24 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

foreign-currency

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്.

ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ പിടിയിലായത്. 1962ലെ കസ്റ്റംസ് നിയമം 110, 104 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ കമ്മിഷണര്‍ അമന്‍ദീപ് സിംഗ് പറഞ്ഞു.

Top