തുര്‍ക്കിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; 24 പേര്‍ മരിച്ചു, 73 പേര്‍ക്ക് പരിക്ക്

തുര്‍ക്കി: തുര്‍ക്കിയിലെ തെക്കുപടിഞ്ഞാറന്‍ പ്രവശ്യയിലെ തെക്കിര്‍ഡാഗില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 24 പേര്‍ മരിച്ചു. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് 24 പൗരന്‍മാരെ രാജ്യത്തിന് നഷ്ടമായെന്ന് തുര്‍ക്കിയുടെ ഉപപ്രധാനമന്ത്രി റെസെപ് അക്ദാഗ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. എഡിന്‍ പ്രവിശ്യയില്‍ നിന്ന് ഇസ്താംബുളിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് സാരിലാര്‍ ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത്.

Top