കനത്ത മഴയും പൊടിക്കാറ്റും; ഡല്‍ഹിയില്‍ ഇറങ്ങേണ്ട 24 വിമാനങ്ങളെ വഴിതിരിച്ചു വിട്ടു

plane

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായുണ്ടായ ശക്തമായ പൊടിക്കാറ്റും മഴയെയും തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങളെ വഴിതിരിച്ചു വിട്ടു. 24 വിമാനങ്ങളെയാണ് വഴിതിരിച്ചുവിട്ടത്.

കാറ്റും മഴയും കാരണം ഒരു മണിക്കൂറോളം സര്‍വീസ് തടസപ്പെട്ടു. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട വിമാനം അമൃത് സറില്‍ ഇറങ്ങി.

മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ അമൃത് സറിലേക്ക് വഴിതിരിച്ചുവിട്ടതായി വിസ്താര അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹിഷ്ണുത കാണിക്കണമെന്ന് വിസ്താര സ്ട്രാറ്റജി ആന്‍ഡ് കൊമേഷ്യല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ ആവശ്യപ്പെട്ടു.

Top