സൗദിയില്‍ കൊവിഡ് ബാധിച്ചത് ഇന്ന് മരിച്ചത് 24 പേര്‍; ആകെ മരണം 549

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് മാത്രം മരിച്ചത് 24 പേര്‍. ഇതോടെ ആകെ മരണസംഖ്യ 549 ആയി ഉയര്‍ന്നു. മക്ക (6), ജിദ്ദ (9), റിയാദ് (6), മദീന (1), ദമ്മാം (1), ഖുന്‍ഫുദ (1) എന്നിവിടങ്ങളിലാണ് മരണം.1,484 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 89,011 ആയി.രാജ്യത്തെ വിവിധ ആശുപത്രികളിലായി 22672 ആളുകള്‍ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 15364 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 853987 ആയി.ചൊവ്വാഴ്ച ആറ് പേര്‍ മരിച്ച മക്കയില്‍ ആകെ മരണസംഖ്യ 230 ഉം ഒമ്പത് പേര്‍ മരിച്ച ജിദ്ദയില്‍ 174 ഉം ആയി. കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്.

Top