യൂറോപ്പിലെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ മാറ്റുരയ്ക്കാന്‍ 24 രാജ്യങ്ങള്‍

UEFA Nations League

ബോര്‍ലിന്‍: യൂറോപ്പ് അന്താരാഷ്ട്ര ഫുട്‌ബോളിന്​ പുതുജീവനേകാനായി യുവേഫ നേഷന്‍സ് ലീഗ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉള്‍ക്കൊള്ളിച്ചാണ് യുവേഫ നേഷന്‍സ് ലീഗ് ഒരുങ്ങുന്നത്. നാല് ലീഗുകളും മൂന്നോ നാലോ ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക.

2017 ഒക്ടോബര്‍ 11ലെ യുവേഫ നേഷന്‍സ് റാങ്കിങ് അനുസരിച്ചായിരിക്കും ലീഗ് ഫേസില്‍ ടീമുകളെ ഉള്‍പ്പെടുത്തുക. ഗ്രൂപ്പ് എയില്‍ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിലുള്ള രാജ്യങ്ങളും ഗ്രൂപ്പ് ഡിയില്‍ റാങ്കില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങളുമാണ് ഉള്‍പ്പെടുക.

റെലെഗേഷനും പ്രമോഷനും യുവേഫ നേഷന്‍സ് ലീഗില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങള്‍ സൗഹൃദ മത്സരങ്ങളില്‍ ആവേശവും കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

സ്‌പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങള്‍ നടക്കുക. 2019 ജൂണില്‍ ഫൈനല്‍ മത്സരവും 2020 മാര്‍ച്ചില്‍ യൂറോ 2020 പ്ലേയോഫും നടക്കുമെന്നാണ് വിവരം. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരെയാണ് യൂറോ 2020ലേയ്ക്ക് തിരഞ്ഞെടുക്കുക. 24 രാജ്യങ്ങളാണ് യുവേഫ നേഷന്‍സ് ലീഗില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.

Top