രാജസ്ഥാനില്‍ 234 കിലോ കറുപ്പ് പിടിച്ചെടുത്തു

ജയ്പുര്‍: രാജസ്ഥാനില്‍ വന്‍ ലഹരി മരുന്നു വേട്ട. വന്‍തോതില്‍ കറുപ്പ് കടത്താന്‍ ശ്രമിച്ച രണ്ടു പേരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 234 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു.

ജൂലൈ 19ന് ചിറ്റോര്‍ഗാവ് ജില്ലയിലെ ഷാദി ഗ്രാമത്തില്‍ നിന്നാണ് കറുപ്പ് പിടിച്ചെടുത്തത്. ആര്‍. ലാല്‍ എന്നയാളുടെ വീട്ടില്‍ ജോധ്പുര്‍ സോണല്‍ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് കറുപ്പ് പിടിച്ചതെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബില്‍വാര സ്വദേശി എം.കെ.ദകാഡിനെയും എന്‍സിബി സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ എസ്യുവിയും പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.

Top