2,300 km international border with Pakistan to be sealed soon

ജമ്മുകാശ്മീര്‍: ഇനി ഇന്ത്യയെ തൊട്ടാല്‍ കത്തിച്ചാമ്പലാകും. പാക്ക് ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ വന്‍ പ്രഹരശേഷിയുള്ള ലേസര്‍ ഭിത്തികള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കാന്‍ സൈന്യം. പാക്കിസ്ഥാനുമായി പ്രശ്‌നങ്ങള്‍ രൂക്ഷമായതിനാല്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഇതിന് പുറമെ രാജ്യാന്തര അതിര്‍ത്തിയില്‍ സിസിടിവി ക്യാമറകളും റഡാറുകളും വ്യാപകമായി സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൃത്യമായ യാത്രരേഖകളില്ലാത്തവരെ ഇന്ത്യയിലേക്കു പ്രവേശിപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

army

ചെക്‌പോയിന്റുകള്‍ കുറയ്ക്കുന്നതോടെ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുമെന്നാണ് പ്രതീക്ഷ. കള്ളക്കടത്തുകാര്‍, അനധികൃത കുടിയേറ്റക്കാര്‍, ഭീകരര്‍ എന്നിവരുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ ഇത് സഹായകരമാവുമെന്നാണ് കണക്ക്കൂട്ടല്‍.

വാഗ – അത്താരി മേഖലയിലെ ചെക്‌പോയിന്റാണ് പാക്കിസ്ഥാനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ പ്രധാനം. നിലവില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന് വ്യാപാര ചെക്‌പോയിന്റുകളുള്ളത് ഉറി – സലാംബാദ്, പൂഞ്ച് – റാവല്‍കോട്ട് എന്നിവിടങ്ങളിലാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫും നിയന്ത്രണരേഖയില്‍ സൈന്യവുമാണ് സുരക്ഷയൊരുക്കുന്നത്.

army

നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

Top