23-Year-Old Man From Congo Lynched In South Delhi

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. 23 കാരനായ ഒലിവയാണ് കൊല്ലപ്പെട്ടത്.

ഒലിവ ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. യുവാവും പ്രദേശവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു.

കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ് ഒലിവയെ അക്രമിച്ചത്. തലയിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ചില പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top